ബിവറേജസിലൂടെ മാത്രം ഒറ്റ ദിവസം വിറ്റത് 52 കോടിയുടെ മദ്യം

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവിന് പിന്നാലെ ബിവറേജസിലൂടെ ആദ്യ ദിനം വിറ്റത് 52 കോടിയുടെ മദ്യം. ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്‍റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

ഔട്ട്ലെറ്റുകളില്‍ മദ്യപാലക്കാട് ജില്ലയിലെ തേന്‍കുറിശിയാണ് റെക്കോര്‍ഡിട്ടത്. ഇവിടെ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന മദ്യവില്‍പന ശാലകള്‍ ഇന്നലെയാണ് തുറന്നത്. ബെവ്ക്യൂ ആപ്പ് പ്രവര്‍ത്തനസജ്ജമാകാത്തതിനാല്‍ നേരിട്ടെത്തി മദ്യം വാങ്ങുന്ന രീതിയാണ് ഉള്ളത്. മിക്കയിടങ്ങളിലും വലിയ തിരക്കാണ് കാണാനായത്.

Comments (0)
Add Comment