ആപ്പ് വേണ്ട ; സംസ്ഥാനത്ത് മദ്യ വില്‍പ്പന ഇന്ന് മുതല്‍

Jaihind Webdesk
Thursday, June 17, 2021

തിരുവനന്തപുരം :  സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവിന്‍റെ ഭാഗമായി മദ്യശാലകൾ ഇന്ന് തുറക്കും. ബെവ്ക്യൂ ടോക്കണില്ലാതെ ഔട്ട്​ലറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്സലായി വാങ്ങാം. സാമൂഹ്യഅകലം ഉറപ്പുവരുത്തി വിൽപന നടത്താനാണ് തീരുമാനം. തിരക്ക് ഒഴിവാക്കാൻ കർശന നിയന്ത്രണം ഉണ്ടാകും.

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് നോക്കി സർക്കാർ മാനദണ്ഡം അനുസരിച്ചുള്ള സ്ഥലങ്ങളിൽ മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. ക്ലബുകളില്‍ മദ്യവിതരണം ഉണ്ടാകില്ല. ഔട്ട്​ലറ്റുകളിലെ അതേ വിലയിലായിരിക്കും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും ലഭിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കേസെടുക്കാനാണ് നീക്കം.