തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുകളിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തെ സിപിഎം സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടിയിൽ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിലൂടെ സിപിഎമ്മിന്‍റെ ജീർണതയാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും കോടിയേരി ബാലകൃഷ്ണനും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/1170020333373257