ലൈഫിലെ അഴിമതി : അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ; നോട്ടീസ് നൽകി

Jaihind News Bureau
Wednesday, January 13, 2021

 

തിരുവനന്തപുരം :  ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ലാറ്റിന്‍റെ  മറവിൽ സംസ്ഥാന സർക്കാരും സ്വർണ്ണക്കടത്ത് പ്രതികളും ഒത്തുചേർന്ന് നടത്തുന്ന കോടികളുടെ അഴിമതി സംബന്ധിച്ചുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി യു.ഡി.എഫ് നോട്ടീസ് നൽകി.

പ്രതിപക്ഷത്തു നിന്നും അനിൽ അക്കര എംഎല്‍എയാണ് സഭയിൽ പ്രമേയത്തിന് അനുമതി തേടി വിഷയം അവതരിപ്പിക്കുക. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രമേയത്തിന് അനുമതി തേടി യുഡിഎഫ് രംഗത്ത് വന്നത്.