ലൈഫ് മിഷന്‍ അഴിമതി: ശിവശങ്കറിനെ ചോദ്യം ചെയ്ത് സിബിഐ

Jaihind Webdesk
Thursday, October 6, 2022

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ സിബിഐ ഓഫീസില്‍ രാവിലെ പത്തര മണി മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് ആറ് മണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം സിബിഐ ഓഫീസില്‍ നിന്ന് മടങ്ങിയ എം ശിവശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ഫ്ലാറ്റ് നിര്‍മ്മാണത്തില്‍ കരാര്‍ അനുവദിക്കുന്നതിന് കരാറുകാരില്‍ നിന്ന് ശിവശങ്കര്‍ കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടര്‍ന്നാണ് സിബിഐയുടെ ചോദ്യം ചെയ്യല്‍. തന്‍റെ ലോക്കറില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്ത പണ൦ ശിവശങ്കര്‍ കൈപ്പറ്റിയ കൈക്കൂലി തുകയെന്നു൦ സ്വപ്ന പറഞ്ഞിരുന്നു.