ലൈഫില്‍ രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്‍റെ ഒളിച്ചുകളി; ഇ.ഡിയുടെ കത്തിന് പത്ത് ദിവസമായിട്ടും മറുപടി ഇല്ല

Jaihind News Bureau
Sunday, August 30, 2020

 

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ രേഖകള്‍ നല്‍കാതെ സര്‍ക്കാരിന്‍റെ ഒളിച്ചു കളി. രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി പത്ത് ദിവസമായിട്ടും മറുപടി ഇല്ല. അടിയന്തരമായി രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇ.ഡി വീണ്ടും കത്തയച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സമെന്‍റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ, ധാരണപത്രം ഒപ്പുവെക്കുന്നതിന് മുമ്പ് നിയമവകുപ്പിന്‍റെ ഉപദേശം തേടിയോ, വിദേശ സഹായം വാങ്ങാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിരുന്നോ എന്നീ കാര്യങ്ങളിലാണ് ഇനിയും വ്യക്തത വരേണ്ടത്. ധാരണാപത്രം റെഡ്ക്രസന്‍റും സർക്കാരും തമ്മിലാണ് ഉണ്ടാക്കിയിരിക്കുന്നത്.