ലൈഫ് മിഷൻ: സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

Jaihind News Bureau
Saturday, September 26, 2020

 

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടില്‍ സിബിഐ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സർക്കാർ പദ്ധതിക്ക് കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചുവെന്നും ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണ്. അതിനാൽ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്നും ഒഴിയാന്‍ കഴിയില്ലെന്നും സിബിഐ.

വിദേശ സഹായം സ്വീകരിച്ചതിന്‍റെ  പ്രയോജനം സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും സിബിഐ കേസ് അന്വേഷണം.