എയർ ഇന്ത്യക്ക് പിന്നാലെ എല്‍ഐസിയും സ്വകാര്യവത്ക്കരിക്കുന്നു; പ്രഖ്യാപിച്ച് ധനമന്ത്രി

Jaihind Webdesk
Tuesday, February 1, 2022

ന്യൂഡൽഹി : എൽഐസി സ്വാര്യവത്കരണം ഉടന്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽഐസി ഓഹരി വിൽപന ഉടൻ തന്നെ ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് പിന്നാലെയാണ് എൽഐസിയും സ്വകാര്യവത്കരിക്കുന്നത്. എയർ ഇന്ത്യ സ്വകാര്യവൽക്കരണം പൂർത്തിയായെന്നും ധനമന്ത്രി പറഞ്ഞു.