തൊഴില്‍ സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം, നടക്കുന്നത് തൊഴിലാളി ചൂഷണം; വി.ഡി. സതീശന്‍

 

എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണെന്നും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം. അതിനു വേണ്ട സമ്മർദ്ദം ചെലുത്തും. ശക്തമായ നടപടികൾ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് ഉറപ്പു നല്‍കി.

കേരളത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. തൊഴിലാളി നിയമങ്ങൾ ഇപ്പോൾ കോർപറേറ്റുകൾക്ക് വേണ്ടിയായി മാറി. അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Comments (0)
Add Comment