കുറിച്യർ മലയിൽ ആദിവാസി യുവാവിന്‍റെ മരണം : പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

Jaihind News Bureau
Tuesday, August 20, 2019

വയനാട് കുറിച്യർ മലയിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പൊലീസിന്‍റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് കത്ത്. പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ സംഭവത്തിൽ ഡിവൈഎസ്പി ക്കും മെഡിക്കൽ ഓഫീസർക്കുമെതിരെ നടപടി വേണമെന്നും അന്വേഷണത്തിലെ അപാകത നികത്തി ഇരക്ക് നീതി ലഭ്യമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.