നന്ദിയില്ലെങ്കിലും നന്ദികേട് കാണിക്കരുത് ; കേന്ദ്രനീക്കത്തിനെതിരെ പ്രക്ഷോഭം ഉയരും : മുസ്ലീംലീഗ്

Jaihind Webdesk
Monday, August 23, 2021

മലപ്പുറം : മലബാർ കലാപത്തിലെ രക്തസാക്ഷികൾ രാജ്യത്തിനുവേണ്ടി പോരാടിയവരാണെന്ന് മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖ് അലി ശിഹാബ് തങ്ങൾ.  അവരോട് നന്ദികാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രനീക്കത്തിനെതിരെ പ്രക്ഷോഭം ഉയര്‍ത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.