ഇടതുപക്ഷത്തിന് പ്രസക്തിയില്ലാത്ത തെരഞ്ഞെടുപ്പ്; രാജ്യം മാറ്റം ആഗ്രഹിക്കുന്നു : രമേശ് ചെന്നിത്തല

കോട്ടയം: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും വര്‍ഗീയ ഭീഷണിയെ ആര്‍ക്ക് ചെറുക്കാന്‍ കഴിയും എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ രാജ്യം ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാജ്യം പരിവര്‍ത്തനത്തിനായി ആഗ്രഹിക്കുകയാണ്. ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ തന്നെ യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോട്ടയം പാര്‍ലമെന്‍റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷനേതാവ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതേതര മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് യു.ഡി.എഫാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരാണ് മോദിയുടേത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലഘട്ടമാണിത്. രാജ്യം ഒരു പരിവര്‍ത്തനത്തിനായി ആഗ്രഹിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് കോട്ടയം പാര്‍ലെന്‍റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളിൽ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഹെലികോപ്റ്റര്‍ വാങ്ങുന്ന തിരക്കിലാണ്. നവ കേരളം എവിടെ എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍, ജോസ് കെ മാണി എം.പി, എം.എല്‍.എമാരായ സി.എഫ് തോമസ്, പി.ജെ ജോസഫ്, കെ.സി ജോസഫ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ്, അനൂപ് ജേക്കബ്, നേതാക്കളായ ജോണി നെല്ലൂര്‍, ജോസഫ് വാഴF’ക്കന്‍, ലതികാ സുഭാഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Congress-Kottayam ConventionRamesh Chennithala
Comments (0)
Add Comment