‘ഇരട്ടച്ചങ്കനല്ല, ആകാശവാണി വിജയന്‍; ഒന്നിനും മറുപടിയില്ല’; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

 

കൊച്ചി: മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല, ആകാശവാണി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച ഒരു ചോദ്യങ്ങള്‍ക്കും മറുപടി പറയാത്ത പിണറായി വിജയന്‍ റേഡിയോ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

അഴിമതി ആരോപണങ്ങളില്‍ പൊറുതിമുട്ടിയ മുഖ്യമന്ത്രിയും സംഘവും പോലീസിനെ ഉപയോഗിച്ച് കേസെടുത്ത് പ്രതിപക്ഷ നേതാക്കളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. പേടിക്കില്ലെന്ന് മാത്രമല്ല, കൂടുതല്‍ അഴിമതികള്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ചികിത്സാപിഴവ് കാരണം ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന ഹർഷിനയെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹര്‍ഷിനയുടെ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രി മടങ്ങിയെത്തുമ്പോള്‍ നേരിട്ട് ശ്രദ്ധയില്‍പ്പെടുത്തുമെന്നും നിയമസഭയിലുള്‍പ്പെടെ വിഷയം കൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 24-ാം ദിവസം പിന്നിടുന്ന ഹർഷിനയുടെ സമരത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയാണ് അദ്ദേഹം മടങ്ങിയത്.

Comments (0)
Add Comment