കെ ശങ്കരനാരായണന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Monday, April 25, 2022

കെ ശങ്കരനാരയണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അദ്ദേഹത്തിന്‍റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

”വ്യക്തിപരമായി എനിക്ക് ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വർഷം യുഡിഎഫിനെ നയിച്ച നേതാവാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടു.

കെ കരുണാകരന്‍റെയും എ.കെ ആന്‍റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്ന ശങ്കരനാരായണൻ മഹാരാഷ്ട്ര ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു. പരന്ന വായനയും കക്ഷിരാഷ്ട്രീയത്തിന് അതീതമായ വ്യക്തി ബന്ധങ്ങളും ശങ്കരനാരായണന് എന്നും കരുത്തായിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”