തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല യുവതീ പ്രവേശനത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി; സുപ്രീംകോടതി വിധി നടപ്പാക്കും; പുനഃപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാടെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Monday, November 4, 2019

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി, അത് എന്തായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്നും പുനഃപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

നിയമസഭയിൽ ചേദ്യോത്തര വേളയിലാണ് ശബരിമല വിധിയുമായി ബന്ധപ്പെട്ട നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചത്.സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാര്‍ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനപരിശോധനാ ഹര്‍ജിയിലും സര്‍ക്കാരിന് അതേ നിലപാട് തന്നെ ആയിരിക്കും. ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ നിയമ നിര്‍മ്മാണം എളുപ്പമല്ല. യുവതി പ്രവേശന വിധിക്കെതിരെ നിയമനിർമ്മാണം എന്നത് ഭക്തരെ കബളിപ്പിക്കാനുള്ള പ്രചരണ തന്ത്രം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തിൽ സത്യവാങ്മൂലം നൽകിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . വിഷയത്തിൽ നിയമനിർമ്മാണത്തിന് സർക്കാരിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി