കെ സുധാകരനെതിരെ വ്യാജപ്രചാരണ വീഡിയോയുമായി എല്‍.ഡി.എഫ്; പ്രതിഷേധം


കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരനെതിരെ വ്യാജ പ്രചാരണ വീഡിയോയുമായി എൽ.ഡി.എഫ്. എൽ.ഡി.എഫിന്‍റെ വ്യാജ പ്രചാരണത്തിന് എതിരെ യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടെ പ്രചാരണ വിഡിയോയുടെ ഉള്ളടക്കത്തിന്‍റെ പേരിൽ കെ സുധാകരനെതിരെ കേസെടുത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

കെ സുധാകരന്‍റെ പേരെടുത്ത് പറഞ്ഞ് വ്യാജ പ്രചാരണം നടത്തുന്ന പരസ്യചിത്രത്തിന് എതിരെയാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം ജില്ലാ വരണാധികാരിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പി.ആർ.ഡി  ഓഫിസിലെ ജീവനക്കാരനായ അഭിലാഷിന്‍റെ ഭാര്യയാണ് ഈ പരസ്യചിത്രത്തിൽ പ്രധാന വേഷമിട്ടിരിക്കുന്നത്. സ്ഥാനാർത്ഥിയുടെ പേര് പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നതിന് എതിരെയാണ് യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയത്. എന്നാൽ പരസ്യചിത്രത്തിന് എതിരെ നടപടി എടുക്കാൻ ജില്ലാ വരണാധികാരി ഇതുവരെയും തയാറായിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഇതിനിടെ പ്രചാരണ വിഡിയോയിലുടെ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചുവെന്നാരോപിച്ച് കെ സുധാകരന് എതിരെ കേസെടുത്ത വനിതാ കമ്മീഷൻ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ പ്രേരിതമായാണ് വനിതാ കമ്മീഷൻ കേസെടുത്തതെന്ന വിമർശനമാണ് ഉയരുന്നത്.

പരസ്യചിത്രത്തിൽ എം.പി എന്ന നിലയിലുള്ള പി.കെ ശ്രീമതിയുടെ  ഭരണപരാജയത്തെ ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്നും അതിൽ ഒരു സ്ത്രീവിരുദ്ധതയും ഇല്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ദൈവവിശ്വസികളായ മുഴുവൻ സ്ത്രീകളെയും അപമാനിച്ച പി.കെ ശ്രീമതിയോട് ഒരു വിശദീകരണവും ചോദിക്കാൻ തയാറാവാത്ത  വനിതാ കമ്മീഷന് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

K SudhakaranLok Sabha pollsp.k sreemathy
Comments (0)
Add Comment