സര്‍ക്കാരിനെ വാഴ്ത്താന്‍ മാധ്യമപ്രവര്‍ത്തകരേയും വിലയ്‌ക്കെടുക്കുന്നു ; പിണറായി അനുകൂലവാര്‍ത്തകള്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍

Jaihind Webdesk
Sunday, April 4, 2021

 

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിലും അച്ചടി ദ്യശ്യമാധ്യമങ്ങളിലും സര്‍ക്കാരിന്റെ വാഴ്ത്തുപാട്ടുകള്‍ പ്രചരിപ്പിക്കുന്നതിനായി മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍. രണ്ട് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മാധ്യമപ്രവര്‍ത്തകനാണ് ചുമതല. മാധ്യമസ്ഥാപനങ്ങളില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അനുകൂലമായ വാര്‍ത്ത സൃഷ്ടിക്കാനാണ് നീക്കം. രണ്ട് വര്‍ഷമായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മാധ്യമപ്രവര്‍ത്തകനാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്.

സര്‍ക്കാരിന്റെ പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യുപിയില്‍ യോഗി സർക്കാരിന്‍റെ മുഖം രക്ഷിക്കാന്‍ ശ്രമിച്ച് വിവാദത്തിലായ പിആർ കമ്പനിയെ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു.ഇതിനുപിന്നാലെയാണ് പുതിയ നീക്കം സോഷ്യല്‍ മീഡിയയിലൂടെ സർക്കാരിന് സ്തുതി പാടാന്‍ കൺസപ്റ്റ് കമ്യൂണിക്കേഷൻസ് പ്രെവറ്റ് ലിമിറ്റഡിന് 1.51 കോടിയാണ് സർക്കാർ നൽകിയത്.

ടെൻഡറില്‍ അപേക്ഷിച്ച മൂന്ന് കമ്പനികളെ മറികടന്നാണ് കണ്‍സപ്റ്റിനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ്​ വകുപ്പാണ്​ ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്‍റെ പ്രചാരണ കരാറും കൺസപ്റ്റിനായിരുന്നു. പദ്ധതിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചു പെരുപ്പിച്ചു കാട്ടാൻ ശ്രമമെന്ന് ആരോപണവുമുയർന്നു. ആദ്യ ദിവസങ്ങളിലെ 321 ഫോളോവേഴ്സിൽ 95 ശതമാനവും വ്യാജമായിരുന്നു. വിവാദമായതോടെ ഇവ ഒഴിവാക്കുകയായിരുന്നു.