കൊല്ലം : എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണവുമായി ബിന്ദു കൃഷ്ണ. തന്നെ പരാജയപ്പെടുത്താൻ കൊല്ലം മണ്ടലത്തിൽ എൽഡിഎഫ് വ്യാജ പ്രചരണം നടത്തുന്നുവെന്ന യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണ.
കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദ രേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
എതിർ സ്ഥാനാർത്ഥിക്ക് വോട്ടാവശ്യപ്പെട്ടുള്ളതാണ് ശബ്ദ സന്ദേശം. നേതാക്കളും ബിന്ദു കൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.