കോൺഗ്രസ്-ട്വന്‍റി 20 അവിശ്വാസം പാസായി ; ചെല്ലാനത്ത് എൽഡിഎഫ് ഭരണം നഷ്ടമായി

കൊച്ചി : എറണാകുളം ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം. പ്രസിഡൻ്റിനെതിരെ ചെല്ലാനം യുഡിഎഫ് – ട്വൻ്റി 20 സഖ്യത്തിന്‍റെ അവിശ്വാസ പ്രമേയം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്.

ട്വൻ്റി ട്വൻ്റി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റ് നേടി. ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്. എന്നാല്‍ ട്വന്‍റി ട്വന്‍റിക്കൊപ്പം ചേർന്ന് ഭരണം പിടിക്കാൻ അന്ന് കോണ്‍ഗ്രസ് തയ്യാറായില്ല.

എന്നാലിപ്പോൾ ആ നിലപാട് കോൺഗ്രസ് മാറ്റി. ട്വന്‍റി ട്വന്‍റിയുമായി ചേര്‍ന്ന് ഇടതു ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നതിനെതിരെയാണ് കോൺഗ്രസ് നിലപാടെടുത്തത്.

 

Comments (0)
Add Comment