സംസ്ഥാനത്ത് നടക്കുന്നത് പിൻ വാതിൽ നിയമന മേള : രമേശ് ചെന്നിത്തല

സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് പിൻ വാതിൽ നിയമന മേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പം സ്വപ്ന സുരേഷ് പോലുള്ള ഉന്നതങ്ങളിലെ പ്രിയപ്പെട്ടവർക്കും തീറെഴുതിയിരിക്കുകയാണ് സർക്കാറിലെ ഉന്നത ജോലികൾ എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചില പിൻവാതിൽ, ബന്ധു നിയമനങ്ങൾ ലിസ്റ്റ് പോസ്റ്റിനൊപ്പം അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ലിസ്റ്റ് അപൂർണമാണെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ.

കഴിഞ്ഞ മൂന്നര മാസത്തിനിടെ സംസ്ഥാന മന്ത്രിസഭ 456 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണ്. പല നിയമനങ്ങളിലും ധനവകുപ്പും നിയമവകുപ്പും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ മറികടന്നാണ് അനധികൃത നിയമനവുമായി സർക്കാർ മുന്നോട്ട് പോയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് വന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ്.

പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

സംസ്ഥാനത്ത് ഇന്ന് നടക്കുന്നത് പിൻ വാതിൽ നിയമന മേളയാണ്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും അടുത്ത ബന്ധുക്കൾക്കുമൊപ്പം സ്വപ്ന സുരേഷ് പോലുള്ള ഉന്നതങ്ങളിലെ പ്രിയപ്പെട്ടവർക്കും തീറെഴുതിയിരിക്കുകയാണ് സർക്കാറിലെ ഉന്നത ജോലികൾ.
ചില പിൻവാതിൽ, ബന്ധു നിയമനങ്ങൾ ( ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല)
1. ഇ പി ജയരാജന്‍റെ ബന്ധുവിനെ കെ എസ് ഐ ഇ.യിലെ എംഡിയാക്കി. നിയസഭയിൽ ഉന്നയിക്കുകയും കത്ത് പുറത്തുവിടുകയും ചെയ്തപ്പോൾ രാജിവയ്ക്കേണ്ടിവന്നു.
2. എ എൻ ഷംസീർ എം എൽ എയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. കലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ശ്രമിച്ചെങ്കിലും നടന്നില്ല.
3. കെ ടി. ജലീലിന്‍റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോർപറഷനിൽ മാനദണ്ഡം മറികടന്നു നിയമിച്ചു. വിവാദമായപ്പോൾ രാജിവച്ചു.
4. ഐകെഎം ഡപ്യൂട്ടി ഡയറക്ടറായി സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രന്‍റെ നിയമനം
5. മുൻ എം പി. സീമയുടെ ഭർത്താവിനെ സി-ഡിറ്റിന്‍റെ ഡയറക്ടറാക്കി. വിവാദമായപ്പോൾ രാജിവച്ചു.
6. സിപിഎം നേതാവിന്‍റെ മകൻ കെവി മനോജ് കുമാറിനെ ബാലാവകാശ കമ്മിഷൻ അധ്യക്ഷനാക്കി.
7. സിപിഎം ആക്ടിങ് സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍റെ ഭാര്യ ബിന്ദുവിനെ കേരള വർമ്മ കോളജിന്‍റെ വൈസ് പ്രിൻസിപ്പലാക്കി. പ്രിൻസിപ്പലിന് രാജിവച്ച് പോകേണ്ട സ്ഥിതിയുണ്ടായി.
8. കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യാ സഹോദരൻ
എസ് ആർ വിനയകുമാറിനെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്
എം ഡിയാക്കി.
9. ഇ കെ നായനാരുടെ കൊച്ചുമകൻ സുരജ് രവിന്ദ്രനെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക് എംഡിയാക്കി.
10. സിപിഎം സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍റെ മകൻ
ജീവ ആനന്ദനെ കിൻഫ്ര അപ്പാരൽ പാർക്ക് എംഡിയായി നിയമിച്ചു.
11. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജന.മനേജറാക്കി.
12. എം എം ലോറൻസിന്‍റെ അടുത്ത ബന്ധു എം.ഡി ജോസ് മോനെ കൊച്ചി ഇന്‍റർ നാഷണൽ ഫ്രൈറ്റ് സ്റ്റേഷൻ ജനറൽ മാനേജറായി നിയമിച്ചു.
13. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വരദരാജന്‍റെ മകൻ ശരത് വി രാജിനെ കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഓന്‍റർപ്രണര്‍ ഡവലപ്മെന്‍റ് സിഇഒ ആയി നിയമിച്ചു.
സർവകലാശാലകൾ മുഴുവൻ സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയിരിക്കുകയാണ്. ഇന്‍റർവ്യൂ റാങ്ക് ലിസ്റ്റ് ശീർഷാസാനം നടത്തിയാണ് എം ബി രാജേഷിന്‍റെ ഭാര്യയുടെ അനധികൃത നിയമനമെന്നാണ് ഇത് സംബന്ധിച്ച് ഇന്‍റർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പേർട്ട് പറഞ്ഞത്. രാജേഷിന്‍റെ ഭാര്യയെ സംസ്കൃത സർവകലാശാല അസി. പ്രഫസറാക്കയതില് പ്രതിഷേധിച്ച് ഒരു സബ്ജക്ട് എക്സ്പർട്ട് രാജിവച്ചു. മറ്റുള്ളവർ പരാതി നല്‍കി . എന്നിട്ടും മുഖ്യമന്ത്രി ന്യായീ കരിക്കുകയാണ്.
പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും, സ്വാധീനമില്ലാത്തതിനാൽ ജോലി കിട്ടാതെ ദുരിതമനുഭവിക്കുന്ന ചെറുപ്പക്കാർ പിണറായി സർക്കാരിന്‍റെ പതനത്തിന്‍റെ ആക്കം കൂട്ടും.
#CorruptLDFGovt #Kerala

https://www.facebook.com/rameshchennithala/posts/3900190163372794

Ramesh Chennithala
Comments (0)
Add Comment