സർക്കാർ വേട്ടക്കാർക്കൊപ്പം, ഗുരുതര ക്രിമിനല്‍ കുറ്റം; സിനിമാ കോണ്‍ക്ലേവ് തടയുമെന്ന് പ്രതിപക്ഷ നേതാവ്

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് ഗുരുതര ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിനിമാ കോൺക്ലേവ് നടത്താമെന്ന തീരുമാനം വലിയ തെറ്റാണ്. സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്നും ഇരകൾക്കൊപ്പം വേട്ടക്കാർക്കൊപ്പം ഇരുത്തി കോൺക്ലേവ് നടത്തുന്നതിനെ കോൺഗ്രസ് എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് തെളിഞ്ഞു. നാലര വര്‍ഷമാണ് റിപ്പോര്‍ട്ട് മറച്ചുവച്ചത്. മുഖ്യമന്ത്രി ചെയ്തത് ഗുരുതര കുറ്റമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇരകള്‍ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സിനിമാ കോണ്‍ക്ലേവ് ഒരു കാരണവശാലും നടത്തരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കോണ്‍ക്ലേവ് സ്ത്രീത്വത്തിനെതിരായ നടപടിയാണ്. ആരോപണ വിധേയരെ പങ്കെടുപ്പിച്ചുള്ള കോണ്‍ക്ലേവ് തടയുമെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രതിപക്ഷം പറയുന്ന കാര്യങ്ങളാണ് ഡബ്ല്യുസിസിയും പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment