ബാർ കോഴയില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും; മഴക്കെടുതിയില്‍ മുഖ്യമന്ത്രി കാര്യക്ഷമമായി ഇടപ്പെടുന്നില്ല, സർക്കാരിന് വീഴ്ച സംഭവിച്ചു: എം. എം. ഹസ്സൻ

 

കോഴിക്കോട്: ബാർ കോഴ വിഷയത്തില്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ.  ബാർ കോഴയില്‍ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഹസനമായി മാറിയെന്നും അതിനാല്‍ സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രക്ഷോഭം തുടങ്ങുമെന്നും എം.എം. ഹസ്സൻ പറഞ്ഞു. സഭ തുടങ്ങിയ ശേഷം പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മഴക്കാല പൂർവ്വ ശുചീകരണത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് എം.എം. ഹസ്സന്‍ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തും കൊച്ചിയിലും പ്രളയ സമാനമായ സ്ഥിതിയുണ്ടാവാൻ കാരണം സർക്കാരിന്‍റെ വീഴ്ചയാണ്. ഏറെ ഗൗരവമായ വിഷയമായിട്ടും മുഖ്യമന്ത്രി കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കണമെന്നും എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment