സര്‍ക്കാരിന് ഇരട്ട പ്രഹരത്തിന്‍റെ ദിനം; മുഖ്യമന്ത്രിക്ക് രാജിവെക്കാനുള്ള സുവര്‍ണ്ണാവസരം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, September 25, 2020

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സി.ബി.ഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള സുവര്‍ണ്ണാവസരമാണിതെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സി.ബി.ഐ തയ്യാറായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവുകള്‍ നശിപ്പിക്കാമെന്നാണ് കരുതിയത്. അതിന് കിട്ടിയ തിരിച്ചടിയാണ് സി.ബി.ഐ അന്വേഷണം. പെരിയ കേസില്‍ സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്നും അദ്ദഹേം പറഞ്ഞു.