രമ്യഹരിദാസിനെ അപമാനിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍

webdesk
Monday, April 1, 2019

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍  എ. വിജയരാഘവന് രംഗത്ത്. ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാണക്കാട് തങ്ങളെ കാണാന്‍ പോയിരുന്നു. എല്ലാ സ്ഥാനാര്‍ത്ഥികളും പാണക്കാട് തങ്ങളെ കാണാന്‍ പോകുന്നത് എന്തിനാണ്. അതുകഴിഞ്ഞ് കാണാന്‍ പോയത് കുഞ്ഞാലിക്കുട്ടിയെ . അതുകൊണ്ടുതന്നെ ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ല എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. മുഖ്യമന്ത്രി കൂടി പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു എല്‍.ഡി.എഫ് കണ്‍വീനറുടെ ഈ മോശം പരാമര്‍ശം.
പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനിലാണ് എം. വിജയരാഘവന്റെ വിവാദ പരാമര്‍ശം.

ഒരേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ കുഞ്ഞാലിക്കുട്ടിയെയും രമ്യ ഹരിദാസിനെയും അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.[yop_poll id=2]