തനിക്കെതിരായ ആരോപണങ്ങളും വ്യക്തിഹത്യയും നടത്തിയിട്ട് ഫലമില്ലെന്ന് കണ്ടാണ് പണം കൊടുത്ത് എൽഡിഎഫ് വോട്ട് നേടാൻ ശ്രമം തുടങ്ങിയതെന്ന് എൻ കെ പ്രേമചന്ദ്രൻ ആരോപിച്ചു . നേരത്തെ പാരിതോഷികങ്ങൾ നൽകിയും പൊതിച്ചോറുകൾ വിതരണം ചെയ്തും വോട്ടർമാരെ സ്വാധീനിക്കാൻ ഇടതുമുന്നണി ശ്രമം നടത്തിയത് വിവാദമായിരുന്നു. ഇതിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് എൽഡിഎഫിനെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത് . പണം നൽകേണ്ട 3000 കുടുംബങ്ങളെ എൽ.ഡി.എഫ് കണ്ടെത്തിയതായും, ഇന്നോ നാളയോ പണം വിതരണം ചെയ്തു തുടങ്ങുമെന്ന വിവരം ലഭിച്ചതായും എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. പണം വിതരണം ചെയ്യുന്നതിന് ക്യാഷ് ഫോർ വോട്ട് എന്ന ക്യാംപയിനാണ് ഇടതുമുന്നണി നടത്തുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു .