ദ്വീപിലെ നിയമങ്ങളില്‍ ആശങ്ക ; പ്രധാനമന്ത്രിക്ക്​ കത്തയച്ച് മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്ഥർ

Jaihind Webdesk
Sunday, June 6, 2021

ന്യൂഡല്‍ഹി : ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിയമങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച്​ മുതിർന്ന ഐ.എ​.എസ്​ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക്​ കത്തയച്ചു. വികസനമെന്ന പേരിൽ നടക്കുന്നത്​ അസ്വാസ്​ഥ്യമുണ്ടാക്കുന്ന സംഭവവികാസങ്ങളാണെന്നും ദ്വീപുകാരുടെ പങ്കാളിത്തത്തോടെ അനുയോജ്യമായ വികസന മോഡലാണ്​ നടപ്പാക്കേണ്ടതെന്നും അവർ ആവശ്യപ്പെടുന്നു.

മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശിവശങ്കർ മേനോൻ, മുൻ ​പ്രസാർ ഭാരതി സി.ഇ.ഒ ജവഹർ സർകാർ, മുൻ ​വിദേശകാര്യ സെക്രട്ടറി സുജാത സിങ്​, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്​ടാവ്​ ടി.കെ.എ നായർ, മുഖ്യ വിവരാവകാശ കമീഷൻ മുൻ മേധാവി വജാഹത്​ ഹബീബുല്ല എന്നിവരുൾപ്പെടെ 93 പേരാണ്​ കത്തിൽ ഒപ്പുവെച്ചത്​.