ലാവലിന്‍ വീണ്ടും സുപ്രീംകോടതിയില്‍ ; പിണറായി ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ

Jaihind News Bureau
Friday, December 4, 2020

 

ന്യൂഡല്‍ഹി : ലാവലിന്‍ അഴിമതിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുളളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജി ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. അവസാനമായി കേസ് പരിഗണിച്ചപ്പോള്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് രണ്ടാഴ്ചത്തെ സമയം കോടതി നല്‍കിയിരുന്നു. കേസിലെ വാദങ്ങളും വസ്തുതകളും ചേര്‍ത്തുള്ള വിശദമായ കുറിപ്പ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.