ന്യൂഡല്‍ഹി: ഇന്നും പരിഗണിക്കാതെ എസ്എന്‍സി ലാവലിന്‍ കേസ്. 41-ാം തവണയാണ് ലാവലിന്‍ കേസ് മാറ്റിവെക്കുന്നത്. ഇന്ന് അന്തിമവാദം തുടങ്ങാന്‍ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. സമയക്കുറവാണ് കേസ് മാറ്റിവെക്കാന്‍ കാരണമായത്. ജസ്റ്റിസുമായി സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ അടക്കം കേസുകൾ കോടതിക്ക് ഇന്ന് പരിഗണിക്കാന്‍ കഴിയാതിരുന്നത്.
ഈ മാസം മൂന്ന് തവണയാണ് ലാവലിന്‍ കേസ് മാറ്റിവച്ചത്. ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് മൂലമാണ് കേസ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.