നവോത്ഥാനമാണ് ഉദ്ദേശമെങ്കില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമായിരുന്നു; വനിതാമതിലിനെതിരെ സൂസൈപാക്യം

Jaihind Webdesk
Friday, December 21, 2018

തിരുവനന്തപുരം: വനിതാമതിലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസൈപാക്യം. നവോത്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു യോഗമെങ്കില്‍ എല്ലാ സംഘടനകളെയും വിളിക്കേണ്ടതായിരുന്നു. വനിതാ മതിലിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുള്ളതിനാല്‍ ഉള്‍ക്കൊള്ളാനാകില്ല. സഭാ അധ്യക്ഷനെന്നുള്ള നിലയിലല്ല വ്യക്തിപരമായാണ് മറുപടി പറയുന്നത്. എന്തിന് തുക ചെലവഴിക്കുന്നുവെന്ന് ധാരണയുണ്ടാകണം എന്നാലേ പുനരധിവാസം സാധ്യമാകൂവെന്ന് സര്‍ക്കാരിന് ഓര്‍മ്മയുണ്ടാകണം. വസ്തുതകള്‍ക്ക് നിരക്കുന്ന കണക്കുകളല്ല പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.