വയനാട്ടിലെ ഉരുള്‍പൊട്ടല്‍; കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അഭ്യര്‍ത്ഥിക്കും, ദുഃഖം അറിയിച്ച് രാഹുല്‍ ഗാന്ധി

 

വയനാട്: വയനാട്ടിലെ മേപ്പാടിക്ക് സമീപം ഉരുള്‍പൊട്ടലുണ്ടായതില്‍ ദുഃഖം അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ സുരക്ഷിത സ്ഥാനത്തെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. കേന്ദ്രമന്ത്രിമാരുമായി സംസാരിച്ച് വയനാടിന് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അഭ്യര്‍ത്ഥിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഭരണകൂടത്തെ സഹായിക്കണമെന്നും രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചു.

Comments (0)
Add Comment