ഭൂമി ഏറ്റെടുക്കല്‍ സര്‍വേ : സഭയില്‍ കൊമ്പുകോർത്ത് റവന്യു, പൊതുമരാമത്ത് മന്ത്രിമാര്‍

Friday, August 6, 2021

തിരുവനന്തപുരം : ഭൂമി ഏറ്റെടുക്കല്‍ സര്‍വേയെ ചൊല്ലി നിയമസഭയില്‍ റവന്യൂ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം. കൂടുതല്‍ സര്‍വേയര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

എന്നാല്‍ സ്വതന്ത്രമായിട്ടുള്ള സര്‍വ്വേ സംവിധാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.  കാര്യം മനസിലാക്കാതെയാണ് റവന്യു മന്ത്രി സംസാരിക്കുന്നതെന്നായിരുന്നു ഇതിനോടുള്ള മുഹമ്മദ് റിയാസിന്റെ പ്രതികരണം. അതേസമയം കിഫ്ബി പദ്ധതികളെ വിമര്‍ശിച്ച് കെ.ബി ഗണേഷ്‌കുമാര്‍ രംഗത്ത് എത്തി. കിഫ്ബി പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നുവെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.