കവരത്തി : ദ്വീപ് നിവാസികളെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായി നിലനില്‍ക്കുന്നതിനിടെ പുതിയ നീക്കവുമായി അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ റവന്യു വകുപ്പ് കൊടി നാട്ടി. കവരത്തിയിൽ 20 ലേറെ കുടുംബങ്ങളുടെ ഭൂമിയിലാണ് ഉടമകളെ പോലും അറിയിക്കാതെ ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ പിറ്റേ ദിവസം മുതലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. ഇരുപതോളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ഇന്നലെ ഉദ്യോഗസ്ഥർ ചുവന്ന കൊടി നാട്ടി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ദ്വീപ് നിവാസികൾ ആരോപിക്കുന്നു. ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് വിവാദ ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.