തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ദ്വീപിൽ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ വേദനയുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിൻറെ ദ്വീപിന്റെ സമാധാനവും സ്വൈര്യജീവിതം കെടുത്തുന്നതാണെന്നും കത്തിൽ പറയുന്നു.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലക്ഷദ്വീപ് മുൻ എം പിയും ടെറിട്ടോറിയൽ കോൺഗ്രസ് പ്രസിഡന്റുമായ ഹംദുള്ള സയീദു മായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്നത് സംഘപരിവാർ രാജ്യത്ത് ആണെന്ന് വി.ഡി സതീശൻ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ജനാധിപത്യവിരുദ്ധ നടപടികൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.