രാഹുല്‍ ഗാന്ധിക്കൊപ്പം ജനലക്ഷങ്ങള്‍, ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവാകും: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, September 20, 2022

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഹുല്‍ ഗാന്ധിക്കൊപ്പം ജനലക്ഷങ്ങൾ അണിചേരുന്ന കാഴ്ചയാണ് യാത്രയില്‍ ഉടനീളം കാണാനാകുന്നത്. ജനങ്ങൾ പ്രതീക്ഷിക്കുന്ന സ്നേഹവും സൗഹാർദവും രാഹുൽ ഗാന്ധി എന്ന നേതാവിൽ അവർ കാണുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരേയുള്ള ബിജെപി യുടെ നുണ ഫാക്ടറികൾ ഒന്നൊന്നായി തകർന്നടിയുകയാണ് ഈ യാത്രയിലൂടെ. ജനങ്ങൾ രാഹുൽ ഗാന്ധിയിൽ വിശ്വാസം അർപ്പിക്കുന്നു. രാഹുൽ ഗാന്ധി എന്ന നേതാവിനോടുള്ള പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും ഉള്ള വിശ്വാസം വ്യക്തമാണ്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള വിവാദം ഗവർണർ പദവിയുടെ അന്തസ് കളയുക മാത്രമല്ല മറച്ചു ഭാരത് ജോഡോ യാത്രയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ബിജെപി യുടെ ആവശ്യം നിറവേറ്റുകയാണെന്നും കെ.സി വേണുഗോപാല്‍ എംപി ഡല്‍ഹിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആർക്കുവേണമെങ്കിലും മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാപരമായ കാര്യങ്ങളാണ് ചർച്ചയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.