ലൈംഗിക പീഡന കേസ് : ഒന്നരവർഷത്തോളം കോടിയേരിയും കുടുംബവുമായി സംസാരിച്ചെന്ന് യുവതി

Jaihind Webdesk
Saturday, June 22, 2019

Binoy-Kodiyeri-trouble

പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വർഷമായി സംസാരിക്കുന്നുണ്ടെന്ന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതിയും കുടുംബവും. വിവാഹ വാദ്ഗാദനം നൽകി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി പലതവണ കോടിയേരിയെയും കണ്ടു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഓഷിവാര പോലീസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയാണ്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് വിശദമായ മൊഴി രേഖപ്പെടുക്കുന്നത്.[yop_poll id=2]