തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ കയറിയാണ് യുവാവ് ആക്രമിച്ചത്.

തിരുവനന്തപുരം കാരക്കോണം സ്വദേശിയായ അനുവാണ് അഷിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് അനു അഷിതയെ കൊന്നത്. രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്‍റെ വാതില്‍ അടച്ച ശേഷം അനുവിന്‍റെ കഴുത്തറക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത മരണത്തിന് കീഴടങ്ങി. അനുവിന്‍റെ നില അതീവഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ അഷിതയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

murderAshithaKarakkonam
Comments (0)
Add Comment