തിരുവനന്തപുരം : പ്രൊഫ കെ.വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ കുമാര്‍,തമ്പാനൂര്‍ രവി എന്നിവര്‍ പങ്കെടുത്തു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.