മുഖ്യമന്ത്രിയുടേത് പദവിക്ക് ചേരാത്ത പ്രസ്താവന ; വിമർശിച്ച് കെ.വി. തോമസ്

Jaihind Webdesk
Saturday, June 19, 2021

KV-Thomas

ന്യൂഡല്‍ഹി : ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മുഖ്യമന്ത്രി മറന്നു പോകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ്. പദവിക്ക് ചേരാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തുന്നത്. വാര്‍ത്താസമ്മേളനം  ദുരുപയോഗം ചെയ്യുന്നു. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയിലാണ് സംസാരിച്ചത്. പിണറായി സിപിഎമ്മിന്റെ മുഖ്യമന്ത്രിയല്ല. എല്ലാവരുടേയും മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും കെ.വി. തോമസ് ഡല്‍ഹിയില്‍ പറഞ്ഞു.