കൊവിഡ് മൂലം ഗള്‍ഫില്‍ മരണമില്ലാത്തത് കുവൈത്തില്‍ : ഒമാനില്‍ ബുധനാഴ്ച 18 പുതിയ കൊവിഡ് രോഗികളും ഒരു മരണവും ; ആകെ എണ്ണം 210

Jaihind News Bureau
Wednesday, April 1, 2020

മസ്‌കറ്റ് : ഒമാനില്‍ കൊവിഡ് മൂലം ആദ്യമായി ഒരാള്‍ മരിച്ചു. ബുധനാഴ്ച മാത്രം 18 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആരോഗ്യ മന്ത്രാലയം ആണ് പുതിയ കൊറോണ വൈറസ് കേസുകള്‍ അറിയിച്ചത്. രാജ്യത്തെ മൊത്തം കേസുകള്‍ ഇപ്പോള്‍ 210 ല്‍ ആയി വര്‍ധിച്ചു. 72 കാരനായ ഒമാനി പൗരന്‍ ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.

അതേസമയം, കൊവിഡ് -19 ബാധിച്ച 34 രോഗികള്‍ ഇതുവരെ ഒമാനില്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പൊതുജനം സാമൂഹിക അകലം പാലിക്കണമെന്നും, വീട്ടില്‍ തന്നെ കഴിയണമെന്നും മന്ത്രാലയം  അഭ്യര്‍ത്ഥിച്ചു.

teevandi enkile ennodu para