കൊവിഡ്-19 : കുവൈറ്റില്‍ 6 മരണം; പുതിയതായി രോഗം ബാധിച്ചത് 86 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 520 പേർക്ക്

കുവൈറ്റില്‍ കൊവിഡ്-19 മൂലം 6 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചരുടെ എണ്ണം 285 ആയി. 520 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 34952 ആയി.  വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 86 പേര്‍ ഇന്ത്യക്കാര്‍ ആണ് . ഇതോടെ ആകെ ഇന്ത്യക്കാരുടെ എണ്ണം 9723 ആയി. പുതിയതായി 911 പേരാണ് രോഗമുക്തര്‍ ആയത്, ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 25048 ആയി .  9619 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .

Comments (0)
Add Comment