‘കുട്ടനാട്ടില്‍ കൂട്ടപ്പലായനം’ ; ദുരിതം സഭയില്‍ ഉയർത്തി പ്രതിപക്ഷം ; പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം

Jaihind Webdesk
Wednesday, August 11, 2021

തിരുവനന്തപുരം : കുട്ടനാട് വിഷയം  നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പി.സി വിഷ്ണുനാഥ് എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കുട്ടനാട്ടില്‍ കൂട്ടപ്പലായനമെന്ന് അദ്ദേഹം പറഞ്ഞു.  കാലാവസ്ഥ വ്യതിയാനത്തിന്‍റെ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണണം.  ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുകയാണ്. മുൻ ധനമന്ത്രിയുടേത് വാഗ്ദാനം മാത്രമായിരുന്നു. പദ്ധതി തുകകൾ വകമാറ്റി. കുട്ടനാട്ടിലെ ദുഃഖം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. എ എൻ ഷംസീർ അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരാണ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത്. മര്യാദയുടെ അതിർത്തി ഭരണപക്ഷം ലംഘിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയിലെ ചർച്ചകൾ ജനോപകാരപ്രദമാകണം. കുട്ടനാട് വിഷയം പൊതുസമൂഹത്തിനുമുന്നിൽ കൊണ്ടുവരണം. കുട്ടനാട് പാക്കേജ് ഇനിയും പൂർത്തിയാക്കിട്ടില്ല. കുട്ടനാട്ടിൽ സമഗ്ര പദ്ധതി വേണം. കാലാവസ്ഥ വ്യതിയാനം ഉണ്ടാകും എന്ന് മുന്നറിയിപ്പ് ഉണ്ട്. അതിന്‍റെ ദുരിതം അനുഭവിക്കേണ്ടി വരും. നേരിടാന്‍ പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.