കുതിരാന്‍ ടണല്‍ അടിയന്തരമായി തുറക്കണം ; ഗതാഗതക്കുരുക്ക് പരിഹരിക്കണം : രമ്യ ഹരിദാസ് എം.പി

Jaihind News Bureau
Friday, November 29, 2019

Ramya-Haridas

കുതിരാൻ ടണൽ ഉടൻ തുറക്കണമെന്ന് രമ്യ ഹരിദാസ് എം.പി. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ കുതിരാനിലെ ഗതാഗത കുരുക്ക് ഉടൻ പരിഹരിക്കണമെന്ന് പാർലമെന്‍റിൽ ശൂന്യവേളയിൽ രമ്യ ഹരിദാസ്എം.പി ആവശ്യപ്പെട്ടു. ശബരിമല മണ്ഡലകാലമായതിനാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള അയ്യപ്പഭക്തൻമാരുടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നു. യാത്രക്കാരെല്ലാം കുതിരാനിൽ മണിക്കൂറുകളോളം ബ്ലോക്കിൽ പെടുകയാണ്. ഇതിനാല്‍ 99% പണി പൂർത്തീകരിച്ച ടണൽ തുറന്നുകൊടുക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം. കൂടാതെ വടക്കുഞ്ചേരി മേൽപ്പാലം അടിയന്തരമായി പൂർത്തീകരിക്കണമെന്നും രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു.