കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിനു ഇരുണ്ട ചരിത്രമാണുള്ളത്. 1990 ലെ ദേശീയ സയന്‍സ് കോണ്‍ഗ്രസ് നടത്തുന്നതിനു നിര്‍മ്മിച്ച ഓഡിറ്റോറിയം പ്രധാനമന്ത്രിയായിരുന്ന വി.പി.സിംഗ് ഉദ്ഘാടനത്തിന് വരുന്നതിനു മുന്‍പേ ഇടിഞ്ഞുവീണത് വലിയ വിവാദമായിരുന്നു. ഏറെക്കാലം അതേ നിലയില്‍ കിടന്ന ഓഡിറ്റോറിയം വര്‍ഷങ്ങള്‍ക്കുശേഷം കുസാറ്റ് പുതുക്കിപ്പണിയുകയായിരുന്നു. തുറന്ന ഓഡിറ്റോറിയം എന്നാണു പറയുന്നതെങ്കിലും മേല്‍ക്കൂര ഷീറ്റ് മേഞ്ഞിട്ടുണ്ട്. വശങ്ങളില്‍ കൈവരി നിര്‍മ്മിച്ചിട്ടുമുണ്ട്. കുസാറ്റിന്റെ കലോത്സവങ്ങളെല്ലാം ഇവിടെയാണ് നടക്കുന്നത്. ഇന്നലെ കുസാറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന അപകടത്തിന് പിന്നാലെ പഴമക്കാരെല്ലാം ഓര്‍ത്തെടുത്തത് 33 വര്‍ഷം മുമ്പുളള ഓഡിറ്റോറിയം ഇടിഞ്ഞുവീണ സംഭവമായിരുന്നു.