‘കുപ്പായം മാറും പോലെ മുന്നണി മാറില്ല, കെ സുധാകരനും വിഡി സതീശനും കൂടുതല്‍ പിന്തുണ നല്‍കും’ : കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Saturday, April 23, 2022

മുസ്ലീം ലീഗ് കുപ്പായം മാറും പോലെ മുന്നണിമാറുന്ന പാർട്ടിയല്ല ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണ്. ഭരണമല്ല ലീഗിന് പ്രധാനം. എല്‍ഡിഎഫില്‍ അതൃപ്തിയോടെ തുടരുന്ന കക്ഷികളെ യുഡിഎഫിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ നൈപുണ്യം ഉപയോഗിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോൺഗ്രസിന്‍റെ അണികള്‍ക്ക് സ്വീകാര്യരാണ്. ഇരുവർക്കും മുസ്ലീം ലീഗ് കൂടുതല്‍ പിന്തുണ നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇപി ജയരാജന്‍ ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പം ഉണ്ടാക്കാന്‍. എന്നാല്‍ എല്‍ഡിഎഫ് ഇപ്പോള്‍ ചക്കിന് വച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ്. ജയരാജന്‍റെ പ്രസ്താവനയോടെ എല്‍ഡിഎഫില്‍ ആശയക്കുഴപ്പവും അസംതൃപ്തരും വർദ്ധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.