സാമ്പത്തിക തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി ; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി

Jaihind News Bureau
Thursday, October 22, 2020

 

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ നാലാം പ്രതി. ആറന്മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിയെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്‍റെ മുൻ പി എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കുമാണ് കേസ്. ആറന്മുള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.