കുംഭമേള പ്രതീകാത്മകമായി നടത്താന്‍ പ്രധാനമന്ത്രിയുടെ അഭ്യർത്ഥന

Jaihind Webdesk
Saturday, April 17, 2021


ന്യൂഡൽഹി : കൊവിഡ് കണക്കുകള്‍ പിടിവിടുന്നതോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കുംഭമേളയുടെ പ്രധാന ചടങ്ങുകൾ നടന്നുകഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേളയിൽ പങ്കെടുത്ത ആകെ 54 സന്യാസിമാർക്കാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ, വിവിധ അഘാഡകളിൽനിന്നു കുംഭമേളയിൽ പങ്കെടുത്ത 203 സന്യാസിമാരുടെ പരിശോധനാ റിപ്പോർട്ടും പുറത്തുവരാനുണ്ട്.