ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പോ ആര്‍.എസ്.എസോ?; വിമര്‍ശനവുമായി കുമാരസ്വാമി

Jaihind Webdesk
Friday, February 1, 2019

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് തയ്യാറാക്കിയത് ധനവകുപ്പാണോ ആര്‍.എസ്.എസാണോയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ‘ഞാന്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളിയപ്പോള്‍ അത് ലോലിപ്പോപ്പാണ് എന്നാണ് മോദി പരിഹസിച്ചത്. നരേന്ദ്ര മോദി കര്‍ഷകര്‍ക്ക് പഞ്ഞി മിഠായിയാണ് നല്‍കിയത്’ -കുമാരസ്വാമി പറഞ്ഞു. കേന്ദ്രബജറ്റ് തെരഞ്ഞെടുപ്പിനെ മാത്രം മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.