സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വി.സിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ മറുപടി നല്കാന് സാവകാശം തേടി ഗവര്‍ണര്‍.പുതിയ കൗണ്‍സില്‍ ആയതിനാല്‍ കൂടുതല്‍ സമയം വേണം എന്ന് ഗവര്‍ണറുടെ അഭിഭാഷകന് ഗോപകുമാരന്‍ നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു .ഡോ.സിസ തോമസിന് വേണ്ടിയും അഭിഭാഷകന് ഹാജരായി.വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് കോടതി പരാമര്‍ശിച്ചു.വ്യവഹാരങ്ങള്‍ പെരുകുകയാണ്.വിസി നിയമനത്തില്‍ യുജിസിയുടെ നിലപാട് അറിയണം എന്ന് കോടതി വ്യക്തമാക്കി.സര്‍ക്കാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.എല്ലാ കക്ഷികളും ബുധനാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം.വിസി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ യോഗ്യത വിവരം അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്കി.