സ്വിമ്മിംഗ് പൂളിൽ വിനോദ സഞ്ചാരി മുങ്ങിമരിച്ച സംഭവത്തിൽ കെ.ടി.ഡി.സി നഷ്ടപരിഹാരം നൽകണം

webdesk
Thursday, March 28, 2019

Supreme-Court-of-India

കോവളത്ത് ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ വിനോദ സഞ്ചാരി മുങ്ങിമരിച്ച സംഭവത്തിൽ കെ.ടി.ഡി.സി നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. 62.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന എൻ.സി.ഡി.ആർ.സി വിധി സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. സ്വിമ്മിംഗ് പൂളുകൾ ഉള്ള ഹോട്ടലുകളിൽ സുരക്ഷ കർശനമാക്കണമെന്നും വിധിയിൽ പറയുന്നു. 2006ലാണ് സത്യേന്ദ്രപ്രതാപ് സിംഗ് എന്നയാൾ ഹോട്ടലിൽ മുങ്ങിമരിച്ചത്.