സ്വര്‍ണ്ണക്കടത്ത്: കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘത്തിന്‍റെ തെളിവെടുപ്പ്

Jaihind News Bureau
Friday, July 31, 2020

തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസ് പ്രതി കെ.ടി റമീസുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘത്തിന്‍റെ തെളിവെടുപ്പ്. നഗരത്തിലെ രണ്ട് ഹോട്ടലുകളിലും ശിവശങ്കറിന്‍റെ ഫ്ലാറ്റിലും എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി കെ.ടി. റമീസെന്ന് എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു. റമീസിനു വിദേശത്ത് അടക്കം വന്‍കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.